ചൂട്ടാട് വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പുതിയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശി പുളിയഞ്ചേരി ബഷീർ (52) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 10 മണിയോടെ വലിയപറമ്പ് കടലിൽ നിന്നും കണ്ടെടുത്തത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെ നടന്ന അപകടത്തിൽ കൊയിലാണ്ടി കൊല്ലം സ്വദേശി കെ.ടി.അബ്ദുള്ള (60) മരിച്ചിരുന്നു.30 പേരുമായി കായിക്കാരൻ എന്നവലിയ ഫൈബർ വള്ളത്തിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. എട്ടോളം പേർക്ക് പരിക്കേറ്റിരുന്നു.പുതിയങ്ങാടി, ചൂട്ടാട്, പാലക്കോട് മേഖലയിലെ മത്സ്യതൊഴിലാളികൾ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: