കാലവര്‍ഷക്കെടുതി: കണ്ണൂരില്‍ മരണം 8 ആയി

കണ്ണൂര്‍: കാലവര്‍ഷത്തത്തുടര്‍ന്നു ജില്ലയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മാട്ടൂല്‍ സ്വദേശി ടികെടി ഹൗസില്‍ പി.പി. സുബൈര്‍ (38), മക്രേരി വില്ലേജില്‍ പരിയാരം ബാവോട് സ്വദേശി കെ.വി. ഇക്‌ബാല്‍ എന്നിവരാണ് ഇന്നലെ മരിച്ചത്. വെള്ളക്കെട്ടില്‍ വീണാണ് ഇരുവരുടെയും മരണം. രാവിലെ 11 ഓടെ മടക്കരക്കടവിലെ പാലത്തിനടുത്തു നിന്നാണ് സുബൈറിന്‍റെ മൃതദേഹം കണ്ടെടുത്തത്.

ഉച്ചകഴിഞ്ഞ് മൂന്നോടെ ഇക്‌ബാലിന്‍റെ മൃതദേഹം ലഭിച്ചു.
പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്‍റെ മകന്‍ ആര്‍വിന്‍ (രണ്ട്) ശനിയാഴ്ച വീടിനടുത്ത വെള്ളക്കെട്ടില്‍ വീണു മരിച്ചിരുന്നു. വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62), പയ്യന്നൂര്‍ കോറോം മുതിയലം സ്വദേശി കൃഷ്ണന്‍ (62) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍. ഇരുവരും വെള്ളക്കെട്ടില്‍വീണാണു മരിച്ചത്. പുളിങ്ങോം ആറാട്ടുകടവ് കോളനിയിലെ പുതിയവീട്ടില്‍ പദ്മനാഭന്‍ (51) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇരിട്ടി വയത്തൂര്‍ രണ്ടാംകൈയില്‍ വില്ലന്‍പാറ ജോയി (72), പഴശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍ (55) എന്നിവരും കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: