പരിയാരം കോരൻപീടികയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

പരിയാരം കോരൻപീടികയിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്. കോരൻപീടികയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വൈകീട്ടോടെയായിരുന്നു അപകടം നടന്നത് .കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന KL 59 M 3434 നമ്പർ ഏ.ജി ബസ്സാണ് അപകടത്തിൽ പ്പെട്ടത്. പയ്യന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു ബസിനെ മറികടന്ന താണ് അപകടത്തിനിടയാക്കിയത്.കെ.എസ്.ആർ.ടി.സി ബസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.