തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടർ

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

പൊതുസ്ഥലങ്ങളിലെ ബാനറുകളും പോസ്റ്ററുകളും ഫ്‌ളക്‌സുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉടന്‍ നീക്കം ചെയ്യണം. സ്വകാര്യ സ്ഥലത്ത് ഇവ സ്ഥാപിക്കാന്‍ സ്ഥലമുടമയുടെ അനുമതി ആവശ്യമാണ്.

ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ അതിന് അവസരമുണ്ട്. 25നു മുമ്പ് പേരു ചേര്‍ക്കുന്നവര്‍ക്കു മാത്രമേ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.