അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യ മന്ത്രിയായി ഞായറാഴ്ച്ച സത്യപ്രതിജ്ഞചെയ്യും

 

 

 

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 70 സീറ്റുകളടങ്ങിയ ഡല്‍ഹി നിയമസഭയില്‍ 62 സീറ്റും നേടി തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടിഅധികാരത്തിലേറുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ഹാട്രിക്ക് വിജയം കൂടിയയാണിത്.ഫലം വന്നതിന് പിന്നാലെ അരവിന്ദ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.

ശേഷം കെജ്രിവാളിന്റെ വീട്ടില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാരുടെ യോഗം ചേര്‍ന്നു. നിയമസഭാ കക്ഷി നേതാവായി കെജ്രിവാളിനെ തിരഞ്ഞെടുക്കും. മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു . അതിന് ശേഷം ഉച്ചക്ക് ഒരു മണിയോടെ കെജ്രിവാള്‍ മാധ്യമങ്ങളെ കാണും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: