ജനസാഗരമായി കെ.സി.എഫ്.എൽ. സീസൺ 3 ; വർണ്ണശബളമായി മാർച്ച്പാസ്റ്റ്

ദുബൈ: കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ ഖുസൈസിലെ ഡി.സി.ഡി. സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കെ.സി.എഫ്.എൽ. സീസൺ 3 ജനസാന്നിധ്യം കൊണ്ട് യു.എ.ഇ. യിലെ പ്രാദേശിക കൂട്ടായ്മകളുടെ ചരിത്രത്തിലെ മികച്ച പരിപാടിയായി മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അയ്യായിരത്തിൽപരം പേരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
24 ടീമുകൾ അണിനിരന്ന വർണശബളമായ മാർച്ച് പാസ് റ്റിൽ
യു എ ഇക്ക് വേണ്ടി ജീവൻത്യജിച്ച സൈനികർക്ക് സല്യൂട്ട് നൽകി .
ദുബൈ പോലീസ് യൂത്ത് കൗൺസിൽ ഡെപ്യൂട്ടി ഹെഡ് ഖലീഫ മുഹമ്മദ് അൽ റൂം , ഐ എസ് എൽ കമ്മേന്ററി ഷൈജു ദാമോദരൻ , ദുബൈ കെഎംസിസി നേതാവ് അൻവർ നഹ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി ,ടി.കെ ഇഖ്ബാൽ , അഡ്വ ഹാഷിക് ,
റുഷ്ദി ബിൻ റഷീദ് , നൗഷാദ് തമ്പുരാൻകണ്ടി , റിയാസ് പൊൻമാണിച്ചി , ഫസൽ എസ് വി എന്നിവർ സംസാരിച്ചു .
കെ സി പി കെ ബിസിനസ് എക്സലൻസി അവാർഡ് മുസ്തഫ ഫാസക്ക് ,ഖലീഫ റൂം സമ്മാനിച്ചു .
കണ്ണൂർ സിറ്റിയിലെ 24 ഫുട്ബോൾ ക്ലബുകളിൽ നിന്നായി 240 കളിക്കാർ കൊമ്പുകോർത്ത മത്സരത്തിൽ റൈഡേഴ്സ് തായത്തെരു ചാമ്പ്യാൻമാരായി, ലീഡേഴ്സ് എഫ്.സി. മൈതാനപള്ളി റണ്ണേഴ്സ് അപ്പ്, ആയുമാൻസ് ബോയ്സ് യുണൈറ്റഡ് ഫെയർപ്ലേ ട്രോഫിയും കരസ്ഥമാക്കി .
ലീഡേഴ്സിന്റെ സവാദ് പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു .
അൽ ഫലാഹ് അബുദാബിയുടെ ഫഹദ് ഉസ്മാൻ ടോപ് സ്കോറർ ആയും , റൈഡേഴ്സിന്റെ ഇൻസമാം മികച്ച ഗോളിയായും തിരഞ്ഞെടുക്കപ്പെട്ടു .