നുമാറ്റ്സ് ഗണിത പരീക്ഷാ ജേതാവിനെ അനുമോദിച്ചു

പാമ്പുരുത്തി: SCERT , കേരള പൊതു വിദ്യാഭ്യാസ വകുപ്പ്

നടത്തുന്ന നുമാറ്റ്സ് ഗണിത പരീക്ഷയിൽ സബ് ജില്ലാ തലത്തിൽ നിന്ന് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ വിദ്യാർത്ഥിനി കെ പി ഫാത്തിമത്ത് റുഷ്ദയെ പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ മാനേജ്മെന്റായ പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു . സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും(SCERT) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ഗണിതശാസ്ത്രത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയാണ് NuMATS. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവരെ പത്താം ക്ലാസ് കഴിയുന്നതു വരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗികാനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ഇത്. സബ്‌ജില്ലാ തലത്തിലെ പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാനതല അഭിരുചി പരീക്ഷ നടത്തി അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത്.

പാമ്പുരുത്തി സ്കൂൾ മാനേജർ കെ പി അബ്ദുൽ സലാം ഉപഹാരം സമ്മാനിച്ചു എം മമ്മു മാസ്റ്റർ, പാമ്പുരുത്തി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി മൻസൂർ പാമ്പുരുത്തി, കമ്പിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജയേന്ദ്രൻ മാസ്റ്റർ, എം അനീസ് മാസ്റ്റർ, പാമ്പുരുത്തി സ്കൂൾ പി ടി എ പ്രസിഡന്റ് കെ പി മുഹമ്മദലി, വി കെ അബ്ദുൽ മജീദ്, കെ പി ഇബ്രാഹിം മാസ്റ്റർ , എം കെ മൊയ്തു ഹാജി സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: