കൂട്ടുപുഴയിൽ ലഹരിമരുന്ന് വേട്ട:കണ്ണപുരം സ്വദേശി അറസ്റ്റിൽ

ഇരിട്ടി:സ്‌കൂട്ടറില്‍ പ്രത്യേകം തയ്യാറാക്കിയ അറകളില്‍ കടത്തുകയായിരുന്ന198നൈട്രാ സൺ ലഹരി ഗുളികയും 140 സപാസ് മോ ലഹരി ഗുളികയും ഹോണ്ടാ ബൈക്കും ഉൾപ്പെടെ കണ്ണപുരം സ്വദേശിയായ അബ്ദുൾ റഹ്മാനെ ഇരിട്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതിയെ വടകര നാര്‍കോട്ടിക് കോടതിയില്‍ ഹാജരാക്കി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടൈറ്റസ് സി ഐ,പ്രിവന്റീവ് ഓഫീസര്‍മാരായ കെ ടി സുധീര്‍,എം കെ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ സി ഷിബു,ടി ഒ വിനോദ് ,എം വിജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് ലഹരി വേട്ട നടത്തിയത്.വ്യാഴാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്ക് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും വാഹന പരിശോധന നടത്തവേയാണ് ബാഗ്ലൂരിൽ നിന്നും കടത്തി വരികയായിരുന്ന ലഹരി ഗുളികയും 140 സപാസ് മോ ലഹരി ഗുളികയും ബൈക്കും ഉൾപ്പെടെ പ്രതി കുരുങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.