തലശേരിയിൽ വൻ നിരോധിത ലഹരിവസ്തു വേട്ട യുവാവ് അറസ്റ്റിൽ

തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് ആയിരത്തോളം പേക്കറ്റ് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി.സംഭവവുമായ്

ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശി അക്തർ ജമാൽ പ്രാമാണിക്
കുച്ച് ബീഹാർ
പശ്ചിമ ബംഗാൾ (36) നെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി എസ്.ഐ സി.എം സുരേഷ്ബാബുവിന്‍രെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് പുതിയ ബസ്റ്റാന്റിലെ പാസഞ്ചര്‍ ലോബിക്ക് സമീപം വെച്ച് ലഹരി വസ്തുക്കളുമായി നില്‍ക്കുകയായിരുന്ന യുവാവിനെ പിടികൂടിയത്.ഹന്‍സ്, കൂള്‍ലിപ്, ചൈനി കൈനി ഫില്‍ട്ടര്‍ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടികൂടിയത. തലശ്ശേരിയിലെ കടകളിലും മറ്റും വില്‍പ്പനക്കായ് മംഗലാപുരത്ത് നിന്ന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്ന് പ്രതി അക്തര്‍ പോലീസിന് മൊഴി നല്‍കി. തലശ്ശേരി നഗരത്തില്‍ വ്യാപകമായ തോതില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പരാതിയുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്ന് 75 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളാണ് തലശ്ശേരി നഗരത്തില്‍ വ്യാപകമായ തോതില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നതെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: