തലശ്ശേരിയിൽ ലോറിയപകടം: ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തലശ്ശേരി: തലശ്ശേരി ടൗണ്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. തിങ്കളാഴ്ച അര്‍ധ

രാത്രിയോടെയാണ് അപകടം. സംഭവത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് നിന്ന് കാസര്‍ഗോഡേക്ക് ചെരുപ്പ് കയറ്റി പോകുകയായിരുന്ന കെ.എല്‍ 02 എ.എഫ് 3690 നമ്പര്‍ ലോറിയാണ് ്അപകടത്തില്‍പ്പെട്ടത.് പോലീസ് സ്‌റ്റേഷന്‍ വളവില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് ലോറി ഡ്രൈവറുടെ കണ്ണില്‍ തട്ടിയതോടെ ലോറി നിയന്ത്രണം വിടുകയായിരുന്നു. മറിഞ്ഞ ലോറിയിലെ ചെരുപ്പുുകള്‍ ചൊവ്വാഴ്ച കാലത്തോടെ മറ്റൊരു ലോറിയിലേക്ക് മാറ്റി. തുടര്‍ന്ന് ക്രൈയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തുകയായിരുന്നു. കാല്‍ നടയാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡിന്റെ വശത്താണ് ലോറി മറിഞ്ഞതെന്നതിനാല്‍ ഗതാഗത തടസ്സമുണ്ടായില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: