സുന്നി നേതാക്കൾ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

ഇരിട്ടി: മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സുന്നി നേതാക്കൾ സന്ദർശിച്ചു.

ആറളം ഫാം, മാങ്ങോട് എൽ.പി.സ്കൂൾ, അമ്പായത്തോട് സ്കൂൾ, കൊട്ടിയൂർ,നുച്യാട് എന്നീ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും വീട്ടുപകരണങ്ങളും വിതരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംസ്ഥാന-ജില്ലാ നേതാക്കളായ പട്ടുവം കെ.പി.അബൂബക്കർ മൗലവി, എൻ.അബ്ദുല്ലത്തീഫ് സഅദി, അബ്ദുല്ലക്കുട്ടി ബാഖവി, ഹനീഫ് പാനൂർ, ബി.എ അലി മൊഗ്രാൽ ,അബ്ദുറസാഖ് മാണിയൂർ, യൂസുഫ് ഹാജി നൂഞ്ഞേരി, ഷാജഹാൻ മിസ്ബാഹി, സി. സാജിദ് മാസ്റ്റർ, ഷാഫി ലത്തീഫി, ഷാനിഫ് ഉളിയിൽ ,ശറഫുദ്ദീൻ അമാനി, റഫീഖ് മദനി ,മുഹമ്മദ് സഖാഫി എന്നിവർ നേതൃത്വം നൽകി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.