അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ്സുകൾ ആരംഭിച്ചു.

അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ്സുകൾ ആരംഭിച്ചു. ചാലഞ്ച് ടാലന്റ് ടേബിളും പീപ്പിൾസ് ലോ ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 7 8 9 ക്ലാസ്സുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ദീർഘകാലാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കോഴ്സിൽ പ്രഗൽഭരായ അക്കാദമീഷ്യൻമാരും , ഐ.എ.എസ് , ഐപിസ് ഉദ്യോഗസ്ഥരും വ്യക്തിത്വ വികസന പരിശീലകരും ക്ലാസ്സുകൾ നയിക്കും. പ്രഥമ ക്ലാസ്സ് നയിച്ചത് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും, അക്കാദമിക് വിദഗ്ധനുമായ വായ്പ റമ്പിലുള്ള പ്രൊഫ. ഡോ. സതീഷ് കുമാറാണ്.

തുടർന്ന് പയ്യന്നൂർ കോളജ് കോമേഴ്സ് വിഭാഗം മേധാവി ഡോ.ജയരാജ് വ്യക്തിത്വ വികസന ട്രെയിനിംഗിനു നേതൃത്വം നൽകി. അഴീക്കോട് എജുക്കേഷണൽ സൊസൈറ്റി വൈ .പ്രസിഡണ്ട് പി.വി. സോമരാജൻ , പി.ടി.എ പ്രസിഡണ്ട് പി. ധർമ്മൻ, കെ. അരുണാക്ഷൻ അധ്യാപകരായ എം.മധുസൂദനൻ , വി.കെ.സർജിത്, ശ്രീവിദ്യ ,പ്രണിത ,പി.എ കുഞ്ഞംസു,രാജേഷ് വാര്യർ എന്നിവരും പങ്കെടുത്തു .

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: