അ​ഭി​മ​ന്യു സ്മാ​ര​കം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ സ്ഥാ​പി​ച്ച അ​ഭി​മ​ന്യു സ്മാ​ര​കം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍. സ്മാ​ര​കം നി​ര്‍​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് കോ​ള​ജ് ഗ​വേ​ണിം​ഗം കൗ​ണ്‍​സി​ലി​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മീ​പി​ച്ച​തെ​ന്നും ഇ​ത് ശ​രി​യാ​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഭി​മ​ന്യു​വി​ന് സ്മാ​ര​കം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. 

സ്മാ​ര​ക​ത്തി​ന് അ​നു​മ​തി​യു​ണ്ടോ എ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് എ​ന്താ​ണെ​ന്നും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കാ​മ്ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ളു​ടെ സ്മാ​ര​കം നി​ര്‍​മി​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്ന് വി​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളാ​യ കെ.​എം. അം​ജി​ത്ത്, കാ​ര്‍​മ​ല്‍ ജോ​സ് എ​ന്നി​വ​ര്‍ ഹൈ​ക്കേ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ച​ത്.

മ​രി​ച്ചു പോ​യ​വ​ര്‍​ക്കെ​ല്ലാം സ്മാ​ര​കം വേ​ണ​മെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ത്ത​രം സ്മാ​ര​ക​ങ്ങ​ള്‍ പ​ണി​തു​യ​ര്‍​ത്തു​ന്ന​ത് സ​ര്‍​ക്കാ​റി​ന്‍റെ ന​യ​മാ​ണോ എ​ന്നും ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഓ​ഗ​സ്റ്റ് ഒ​മ്ബ​തി​ന​കം കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍, ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍, പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഓ​ഗ​സ്റ്റ് 12ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.