Advertisements

ഒൻപത് ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

ഉളിക്കൽ ബീവറേജസ് ഷോപ്പിൽനിന്ന് വിൽപ്പനയ്ക്കായി ജീപ്പിൽ കടത്തുകയായിരുന്ന ഒൻപത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് ഇരിട്ടി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കോളിത്തട്ട് സ്വദേശി കല്ലുവെട്ട്‌ കുഴിയിൽ ജയേഷാണ് പ്രിവന്റീവ് ഓഫീസർ ടി.കെ.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.ഇയാൾ മുൻപും അബ്‌കാരി കേസുകളിൽ പ്രതിയായിട്ടുണ്ട്. ജീപ്പിൽ ഉളിക്കലിൽനിന്ന് പേരട്ടയിലേക്ക് കടത്തുകയായിരുന്നു മദ്യം.മദ്യം കടത്താനുപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു. കേസെടുത്തശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. പ്രിവന്റീവ് ഓഫീസർ ടി.കെ.വിനോദിനെക്കൂടാതെ കെ.കെ.ബിന്ദു, നിസാർ, വി.കെ.അനിൽകുമാർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: