മുഖ്യമന്ത്രി പറഞ്ഞത് തെറ്റ് ; ഷംസീറിന്‍റെ പേര് പറഞ്ഞിട്ടുണ്ടെന്ന് സി ഒ ടി നസീർ

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീർ. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവര്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും സംഭവത്തിൽ എ എൻ ഷംസീര്‍ എംഎൽഎയുടെ പങ്കും വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീര്‍ പറഞ്ഞു. വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങാൻ പൊലീസ് ശ്രമിച്ചെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും നസീർ ആരോപിക്കുന്നു. ആക്രമിച്ച കേസിൽ എഎൻ ഷംസീറിന്‍റെ പേരില്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തെറ്റെന്നും സിഒടി നസീര്‍ വ്യക്തമാക്കി. ചിലരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുകയെന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ നിയമനടപടി തുടരുമെന്നും സിഒടി നസീർ വ്യക്തമാക്കി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.