പയ്യാമ്പലം ബീച്ചിൽ കടലാക്രമണം

പയ്യാമ്പലത്തു കനത്ത കടലാക്രമണം. തീരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും കടലെടുത്തു.ഇന്നലെ രാവിലെ മുതൽ തീരത്തേക്കു ശക്തമായി തിരയടിക്കുന്നുണ്ടായിരുന്നു. വൈകിട്ട് മൂന്നു മണിയോടെ ഇതു ക്ഷമായതോടെ മൺതിട്ടകൾ അടർന്നു തീരം കടലോടുചേർന്നു.ഒരുഘട്ടത്തിൽ ആംഫിബിയൻ ഓപ്പൺ ജിംനേഷ്യത്തിന്റെ മതിൽക്കെട്ടുവരെ തിരയെത്തി.പയ്യാമ്പലത്ത് എത്തുന്ന സഞ്ചാരികൾക്ക് ഫോട്ടോകൾ എടുക്കാനായി സജ്ജമാക്കിയ കണ്ണൂർ ഐ ഫോട്ടോ ഫ്രെയ്മിന്റെ അത്തറ പുറത്തായ നിലയിലാണ്. ഇത്ര ശക്തമായ കടലാക്രമണം ഇതാദ്യമാണെന്നു ലൈഫ് ഗാർഡ് ചാൾസൺ ഏഴിമല പറഞ്ഞു.കടൽ ക്ഷോഭം ശക്തമായതോടെ ലൈഫ് ഗാർഡുമാർ സഞ്ചാരികളെ കർശനമായി നിയന്ത്രിച്ചു.15 മീറ്ററോളം ദൂരത്തിൽ ബീച്ചിലേക്കു കടൽ കയറിയതോടെ തീരത്തു സ്ഥാപിച്ച മുന്നറിയിപ്പു ബോർഡുകളിൽ ചിലതു കടപുഴകി.തിരയിൽപ്പെട്ടു നഷ്ടപ്പെട്ടുപോകാതിരിക്കാൻ ലൈഫ് ഗാർഡുമാർ ഇവ ഓപ്പൺ ജിമ്മിന്റെ അരികിലേക്കു മാറ്റി.നടപ്പാത വരെ തിരയെത്താൻ സാധ്യതയുള്ളതായി ലൈഫ് ഗാർഡുമാർ പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.