ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 11

ഇന്ന് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ശാസ്ത്ര ദിനം…

ഇന്ന് ഫെബ്രുവരിയിലെ രണ്ടാം തിങ്കൾ.. ലോക അപസ്മാര ദിനം..

1753- അമേരിക്കയിലെ ആദ്യ ആശുപത്രി പെൻസിൽവാലിയയിൽ പ്രവർത്തനം ആരംഭിച്ചു.. ആദ്യ രോഗിയെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

1916 – സന്താന നിയന്ത്രണം എന്ന ആശയം പ്രചരിപ്പിച്ചതിനു എമ്മ ഗോൾഡൻ എന്ന നഴ്‌സിനെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്തു.

1929 – വത്തിക്കാൻ സിറ്റിയെ സ്വന്തത്ര രാജ്യം ആക്കുന്നതിനായുള്ള ലാറ്ററൻ ഉടമ്പടി ഒപ്പു വച്ചു

1942- പ്രജാ മണ്ഡലം കൊച്ചി രാജ്യത്ത് മോചന ദിനമായി ആചരിച്ചു..

1933- മഹാത്മജിയുടെ “ഹരിജൻ” ആഴ്ചപ്പതിപ്പ് ആദ്യ ലക്കം പുറത്തിറങ്ങി..

1953- ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സോവിയറ്റ് യൂണിയൻ വിച്ഛേദിച്ചു..

1970 – ജപ്പാൻ ലോകത്തെ നാലാമത്തെ ബഹിരാകാശ ശക്തിയായി.. ഓഷുമി എന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെ ആണ് ഇത്.

1990- ദക്ഷിണാഫ്രിക്ക യിലെ വിക്ടർ യെൻസ്റ്റർ ജയിലിലെ 27 വർഷത്തെ തടവിന് ശേഷം നെൽസൺ മണ്ഡേല മോചിതനായി…

1999 – പ്ലൂട്ടോ ഗ്രഹം നെപ്ട്യൂൺ ഗ്രഹത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നു. ഇനി 228 വർഷത്തിന് ശേഷം ആയിരിക്കും ഇതു വീണ്ടും സംഭവിക്കുക

2006 – കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു..

2011 – അറബ് വസന്തം… ഹോസ്നി മുബാറക് രാജി വെച്ചു

2016- സിയാച്ചിനിലെ മഞ്ഞുമലയിൽ നിന്ന് ആറാം ദിവസം രക്ഷിച്ച ലാൻസ് നായ്ക് ഹനുമന്തപ്പ വിടവാങ്ങി..

ജനനം

1847- തോമസ് ആൽവാ എഡിസൺ.. ലോക ചരിത്രത്തെ മാറ്റി മറിച്ച ഒട്ടേറെ കണ്ടെത്തലുകളുടെ സ്രഷ്ടാവായ അമേരിക്കക്കാരൻ.. 1093 യു.എസ് പേറ്റന്റിനുടമ.. wizard of Menlo Park എന്നറിയപ്പെടുന്നു..

1868- ഹക്കിം അജ്മൽ ഖാൻ.. സ്വാതന്ത്ര്യ സമര സേനാനി..ജാമിയ മിലിയ സർവകലാശാല സ്ഥാപകരിൽ ഒരാൾ..ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡണ്ട്…

1921- കർദിനാൾ മാർ ആൻറണി പടിയറ.. സിറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പ്…

1931- പദ്മഭൂഷൻ ഗോപി ചന്ദ് നാരംഗ്.. ഉറുദു കവി.. കേന്ദ്ര സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ്..

1944- ബുദ്ധദേവ് ദാസ് ഗുപ്ത – ബംഗാൾ സ്വദേശി – സമാന്തര സിനിമാ സംവിധായകൻ..

1957- ടിനാ മുനിം (ഇപ്പോൾ ടിന അംബാനി ) – മുൻ ബോളിവുഡ് താരം

ചരമം

1650- റെനോ ഡസ്കാർത്തെ… ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞൻ, കൂടാതെ father of modern western philosophy എന്നറിയപ്പെടുന്നു..

1942.. ജംനാലാൽ ബജാജ്.. മഹാത്മജിയുടെ അടുത്ത അനുയായി… സ്വാതന്ത്യ സമര സേനാനി, ബജാജ് ഗ്രൂപ്പ് സ്ഥാപകൻ

1968- ദീൻ ദയാൽ ഉപാധ്യായ- ജനസംഘം നേതാവ്.. ഏകാത്മക മാനവ ദർശന സിദ്ധാന്തത്തിനുടമ.. ജന സംഘം അദ്ധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് മാസത്തിനകം മുഗൾ സാരായ് (ഇപ്പോൾ ദീൻ ദയാൽ ഉപാധ്യായ) റെയിൽവേ സ്റേഷനിൽ മരിച്ച നിലയിൽ കാണുകയുണ്ടായി..

1971- കുറ്റിപ്പുഴ കൃഷ്ണപ്പിള്ള – കവി, വിമർശകൻ, യുക്തിവാദി, പുരോഗമന പ്രസ്ഥാന സഹകാരി…

1974- ഘണ്ടശാല വെങ്കടേശ്വര റാവു.. ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ, സംഗീതജ്ഞൻ

1977- ഫക്രുദ്ദീൻ അലി അഹമ്മദ്.. ആസാം കാരനായ രാഷ്ട്രപതി.. അടിയന്തിരാവസ്ഥ പ്രഖ്യാപനം മുതൽ സംഭവബഹുലമായ കാലഘട്ടം… അധികാരത്തിൽ ഇരിക്കെ മരണമടഞ്ഞ രണ്ടാമത്തെ പ്രസിഡന്റ്

1990… സി.ജി ജനാർദ്ദനൻ – CPI നേതാവ്…

2012 – വിട്നി ഹൂസ്റ്റൺ – പ്രശസ്‌ത പാശ്ചാത്യ ഗായിക

2013 – ഡി വിനയചന്ദ്രൻ – 1992 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കവി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.