ഐആർപിസി ശബരിമല ഇടത്താവളം പ്രവർത്തനം നാളെ സമാപിക്കും

തളിപ്പറമ്പ്: സാന്ത്വന പരിചരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഐആർപിസിയും അഖില ഭാരത അയ്യപ്പസേവാസംഘവും സംയുക്തമായി ശബരിമല തീർഥാടകർക്കായി ബക്കളം നെല്ലിയോട്ട‌് ഒരുക്കിയ ഇടത്താവളത്തിന്റെയും ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെയും പ്രവർത്തനം ശനിയാഴ്ച സമാപിക്കും.
നിരവധി തീർഥാടകരാണ് ഇത്തവണ ഇടത്താവളം സന്ദർശിച്ചത്. ആരോഗ്യപരിപാലന കേന്ദ്രത്തിൽ രാവിലെമുതൽ വൈകിട്ടുവരെ ആയുർവേദ, അലോപ്പതി, ഹോമിയോ ചികിത്സാ സൗകര്യവും സൗജന്യ മരുന്നും നൽകിയിരുന്നു. സമാപന സമ്മേളനം ശനിയാഴ‌്ച പകൽ 12ന്മ ന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും.
ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ അധ്യക്ഷനാവും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.