ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂര്‍-മസ്കത്ത് സര്‍വിസ് ആരംഭിക്കും

കണ്ണൂരില്‍നിന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വിസ് നടത്താന്‍ ഇന്ത്യന്‍ വിമാനക്കമ്ബനിയായ ഗോ എയറിന് ഒമാന്‍ സിവില്‍ വ്യോമയാന പൊതു അതോറിറ്റി അനുമതി നല്‍കി. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂര്‍-മസ്കത്ത് സര്‍വിസ് ആരംഭിക്കും. ആഴ്ചയില്‍ ഏഴു സര്‍വിസുകളായിരിക്കും ഉണ്ടാവുക. 180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ബസ് 320 വിമാനമാണ് സര്‍വിസിന് ഉപയോഗിക്കുക. കണ്ണൂരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 10.15നാണ് മസ്കത്തിലെത്തുക. മസ്കത്തില്‍നിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും. മസ്കത്തിന് പുറമെ കണ്ണൂര്‍-അബൂദബി റൂട്ടിലും ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ സര്‍വിസ് ആരംഭിക്കുന്നുണ്ട്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: