അക്രമങ്ങളില്‍ മുഖംനോക്കാതെ നടപടി; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവത്തെ ധരിപ്പിച്ചു. ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി അക്രമ സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ അറിയിച്ചത്. അക്രമണങ്ങളില്‍ കക്ഷിരാഷ്ട്രീയമില്ലാതെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ അറിയിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച്‌ ഗവര്‍ണര്‍ പി. സദാശിവം റിപ്പോര്‍ട്ട് തേടിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് എട്ടോടെയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. ശബരിമലയുവതി പ്രവേശനത്തിനുശേഷമുള്ള സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി കൈമാറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: