മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവ് തലശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മുഴപ്പിലങ്ങാട് കുളംബസാർ ചാലാക്ക് റോഡിലെ വാടകവീട്ടിൽ താമസിക്കുന്ന, തലശ്ശേരി പച്ചക്കറി മാർക്കറ്റിലെ ഫ്രൂട്സ് ഷോപ്പിൽ ജോലി ചെയ്യുന്ന, ഉമറിൻറേയും സുലൈഖയുടേയും മകൻ സുനീർ( 23) ആണ് മരിച്ചത്,

തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ യുവിനെ ബോധമില്ലാത്ത നിലയിൽ കാണുകയും തുടർന്ന് അത് വഴി വന്ന യുവാക്കളെടുത്ത് ഓട്ടോറിക്ഷയിൽ തലശ്ശേരി ആശുപത്രിയിലെത്തിച്ചതായും പറയുന്നു .
പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു , അപ്പോഴേക്കും ആശുപത്രിയിലെത്തിച്ചവരെ കാണാതായെന്നാണ് ആശുപത്രിയിലെത്തിയ ബന്ധുക്കൾ പറയുന്നത്.

വിവരമറിഞ്ഞ് തലശ്ശേരിയിൽ നിന്നും പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം തലശ്ശേരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മരണ വിവരമറിഞ്ഞതോടെ
യുവാവിൻറെ പിതാവും മാതാവും യുവാവിൻറെ ബന്ധുക്കളും ആശുപത്രിയിലെത്തി. സഹോദരങ്ങൾ: ഷഫ്നിദ്(സൗദി), സഫ്രീല.
ഖബറടക്കം ഇന്ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദിൽ.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: