ഹർത്താൽ: പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ചൊവ്വാഴ്ച നടത്താനിരുന്ന പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഈമാസം 21 ലേക്ക് മാറ്റി.തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ചൊവ്വാഴ്ച സാധാരണ പോലെ ക്ലാസ് ഉണ്ടായിരിക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു.

അതേസമയം, കേരള സാങ്കേതിക സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.

എന്നാൽ കേരള സർവകലാശാല നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: