വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കപ്പിയാരും സുഹൃത്തും അറസ്റ്റില്‍.

പഴയങ്ങാടി: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ പീഡിപിച്ച സംഭവത്തില്‍ കപ്പിയാരെയും, സുഹൃത്തിനെയും

പഴയങ്ങാടി എസ്.ഐ ബിനു മോഹനന്‍ അറസ്റ്റ് ചെയ്തു. പഴയങ്ങാടിക്കടുത്ത ദേവാലയത്തിലെ കപ്പിയാര് സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് (58), സുഹൃത്തായ റെജിനോള്‍ഡ് സിഗ്‌നി (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്..

ഇക്കഴിഞ്ഞ ആഗസ്റ്റ് 21 മുതൽ ആണ് കേസിനാസ്പദമായ സംഭവം .വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ സ്റ്റാലിൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു പിന്നീട് ചില ദിവസങ്ങളിൽ ഇത് ആവർത്തിക്കും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പീഡനവിവരം മനസ്സിലാക്കിയ റെജിനോള്‍ഡ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയിരുന്നു പെൺകുട്ടിയുടെ കൈയിൽ പണം കണ്ട് വീട്ടുകാർ സംശയംതോന്നി സ്കൂളിൽ വിവരം പറയുകയായിരുന്നു. കാര്യം തിരക്കിയ സ്കൂൾ അധികൃതരോട് കുട്ടി പീഡന വിവരം പറഞ്ഞതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതിനൽകുകയും പെൺകുട്ടിയുടെ മൊഴി അടിസ്ഥാനത്തിൽ പഴയങ്ങാടി പോലീസ് കേസെടുക്കുകയായിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.