കണ്ണൂർ: ഇരുപത്തിരണ്ട് മദ്രസാ വിദ്യാർഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകർ അറസ്റ്റിൽ.

കണ്ണൂർ: കണ്ണവം മാനന്തേരി ഇരുപത്തിരണ്ട് മദ്രസാ വിദ്യാർഥികളെ പീഡിപ്പിച്ച രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ.

കൊടുവള്ളി കൊടുവൻമുഴിയിൽ കെ.കെ.അബ്ദുൾ റഹ്മാൻ മൗലവി, വയനാട് കെല്ലൂർ നാലാംമൈലിലെ ടി.അബ്ദുനാസർ മൗലവി എന്നിവരാണ് പിടിയിലായത്.
പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെയാണ് അധ്യാപകരായ പ്രതികള്‍ പീ‍ഡിപ്പിച്ചത്. പതിമൂന്ന് പെണ്‍കുട്ടികളും ഒന്‍പത് ആണ്‍കുട്ടികളും പീഡനത്തിന് ഇരകളായി. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. കൂടുതല്‍ കുട്ടികള്‍ സമാനമായ പരാതികളുമായി ഇനിയും വരാൻ സാധ്യത എന്ന് പൊലീസ്: രണ്ടു വർഷമായി പ്രതികൾ അധ്യാപകരായി ജോലി ചെയ്തു വരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: