3000 രൂപ ലാഭിക്കാൻ നോക്കിയിട്ട് ഫാമിലി പ്ലാസ്റ്റിക്കിന് നഷ്ടപ്പെട്ടത് 500 കോടി

തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക് കമ്ബനിക്ക് രണ്ട് ജീവനക്കാര്‍ തീയിട്ടത് ശമ്ബളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്തില്‍. വിമല്‍, ബിനു എന്നീ ജീവനക്കാരുടെ ശമ്ബളത്തില്‍ മൂവായിരം രൂപ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് കമ്ബനിക്ക് തീയിടുന്നതില്‍ കലാശിച്ചത്. തീപിടിത്തത്തില്‍ 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്ബനി അധികൃതര്‍ പറയുന്നത്. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച തീപിടിത്തത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ തോതില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. രണ്ട് തീപിടുത്തങ്ങളും അട്ടിമറിയാകാമെന്ന പൊലീസിന്‍റെ സംശയമാണ് പ്രതികളെ പിടികൂടാനിടയാക്കിയത്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.