ബംഗളുരു സ്ഫോടന കേസ് പ്രതി കണ്ണൂരിൽ പിടിയിൽ

തലശ്ശേരി- ബംഗളൂരു സ്‌ഫോടന കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതി പിണറായി പോലീസിന്റെ പിടിയിലായി. പാച്ചപൊയ്ക പറമ്പായി സ്വദേശി സലീമി (43) നെയാണ് എസ്.ഐ ദിനേശനും സംഘവും അറസ്റ്റ് ചെയ്തത് ബാംഗ്ലൂർ പോലീസും പിണറായി പോലീസും എസ്.പിയുടെ എ.ടി.എസ് അംഗങ്ങളും ചേർന്നാണ് രാത്രി ഒമ്പത് മണിയോടെ പ്രതിയെ പറമ്പായിയിലെ വീട്ടിൽ അറസ്റ്റ് ചെയ്തത്.

2008 ൽ ബംഗളൂരുവിൽ നടന്ന സ്‌ഫോടനത്തിന് ശേഷം സലീം ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തുടർന്ന് പ്രതിയെ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. പ്രതിയെ എസ്.പി ഓഫീസിൽ രാത്രി വൈകിയും ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: