അന്നൂർ ഖുർആൻ പഠന പദ്ധതി പ്രഖ്യാപനം 14ന് കണ്ണൂരിൽ

കടവത്തൂർ:വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ

14 നു കണ്ണൂരിൽ സംഘടിപ്പിക്കുന്ന അന്നൂർ ഖുർആൻ പഠന പദ്ധതിയുടെ പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാൻ പാനൂർ മേഖല മുജാഹിദ് സംഗമം തീരുമാനിച്ചു.വിസ്‌ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സിക്രട്ടറി അബ്ദുല്ല ഫാസിൽ ഉദ്‌ഘാടനം ചെയ്തു.അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു.നെതെര്ലാന്ഡ് സർക്കാരിന്റെ വെബ്സൈറ്റിലെ സുരക്ഷാ പിഴവ് കണ്ടെത്തിയ മുഹമ്മദ് അഷ്മിലിനുള്ള വിസ്‌ഡം സ്റ്റുഡന്റസ് ഓർഗനൈസേഷൻ പാനൂർ മേഖല കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരസമർപ്പണം അബ്ദുല്ല ഫാസിൽ നിർവഹിച്ചു.വിസ്‌ഡം കണ്ണൂർ ജില്ലാ കൺവീനർ കെ പി ബുഖാരി, വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശബീർ, സമീർ കെ പി, ശരീഫ് പി കെ, റാഷിദ് സ്വലാഹി,യൂനുസ് സി കെ,സഫ്‌വാൻ എം കെ, മുഹമ്മദ് മുബീൻ, മുഹമ്മദ് എം എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.