Advertisements

മരട് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നീക്കവുമായി നഗരസഭ; താമസക്കാര്‍ക്ക് നോട്ടീസ് നല്‍കും

സുപ്രീം കോടതി ഉത്തരവ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട്. ഫ്ലാറ്റുകള്‍ പൊളിക്കുമെന്ന് ഇന്നലെ പ്രശ്നത്തിലുള്ള സ്ഥലം സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിരുന്നു.അനന്തര നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ 10.30ന് അടിയന്തര കൗണ്‍സില്‍ ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഫ്ലാറ്റുകള്‍ സ്വമേധയാ ഒഴിഞ്ഞുപോകണം എന്ന് കാണിച്ചുകൊണ്ട് താമസക്കാര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.സുപ്രീം കോടതി വിധിക്കെതിരെ ഗോള്‍ഡന്‍ കായലോരം റസിഡന്റ്സ് അസോസിയേഷനും 15 ഫ്ലാറ്റുടമകളും നാളെ പിഴവുതിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും. നേരത്തെ നാല് താമസക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജിയും നല്‍കിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് ഏകദേശം 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: