ഹർത്താൽ ദിനത്തിൽ കുളം വൃത്തിയാക്കി മാതൃകയായി

കമ്പിൽ കടവ് ജമാഅത്ത് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നകുളം അഞ്ഞൂറാണ്ടിന്റെ പഴക്കമുണ്ട് ഈ പഴക്കം തന്നെ പള്ളിക്കുമുണ്ട് .ഏറ്റവും അത്ഭുതകരമായ അവസ്ഥ എന്ന് പറയുന്നത് പള്ളിയുടെ കുളവും പുഴയും വളരെ അടുത്തുതന്നെ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും പള്ളിക്കുളത്തിൽ ഒരിക്കലും ഉപ്പ് വെള്ളത്തിന്റെ ശാഖയില്ല .പള്ളിക്കുളത്തിലെ ഉറവ അത് വെള്ളം കയറ്റിറക്കം നടക്കുന്ന തന്നെ പുഴയുമായി ബന്ധപ്പെട്ടാണ് .

ഇത്രയും ചരിത്ര പശ്ചാത്തലമുള്ള കുളം കുറച്ചുകാലങ്ങളായി പായലും ചണ്ടിയും നിറഞ്ഞ വൃത്തിഹീനമായ രീതിയിൽ കിടക്കുകയായിരുന്നു .ആ വൃത്തിഹീനമായി കിടക്കുന്നത് ജനങ്ങൾ ഒന്നിച്ചു ഒരു നാടിൻറെ പൈതൃകം വീണ്ടും വീണ്ടെടുക്കുവാൻ വേണ്ടിയിട്ടുള്ള ഒരവസ്ഥ വിശേഷത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇന്നത്തെ ഹർത്താലിൽ നാട്ടുകാർ .അതുകൂടാതെ കുളത്തിനുചുറ്റും കാടുപിടിച്ചുകിടക്കുന്ന മരച്ചില്ലകളും വെസ്റ്റ് കവറുകളും വൃത്തിയാക്കി. സമീപവാസികൾ രാവിലെ ഒമ്പതു മുതല്‍ കയ്യും മെയ്യും മറന്ന്‌ പരിശ്രമിച്ചപ്പോള്‍ നാടിന്‌ ലഭിച്ചത്‌ വലിയ കുളത്തിന്റെ പഴയ പ്രതാപമാണ് .

കമ്പിൽ ജമാഅത്ത് പ്രസിഡന്റ് സൈദ് ഹാജി, അഹ്മദ് കമ്പിൽ, യൂസുഫ് കമ്പിൽ ,റഹീം മേമി, യൂസുഫ് ഹാജി മാണിയൂർ അബ്ദുഹാജി ഇല്ലിക്കൽ എന്നിവർ നേതൃത്വം നൽകി

✍️ അനീസ് കണ്ണാടിപറമ്പ

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.