ഹർത്താൽ തുടങ്ങി; ഇന്ധന വില ഇന്നും കൂടി

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. പലയിടങ്ങളിലും പുലര്‍ച്ചെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് വാഹന ഗതാഗതത്തില്‍ കുറവുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദു​രി​താ​ശ്വാ​സ  പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന  വാ​ഹ​ന​ങ്ങ​ളെ​യും,  വി​വാ​ഹം, ആ​ശു​പ​ത്രി,  വി​മാ​ന​ത്താ​വ​ളം, വി​ദേ​ശ ടൂ​റി​സ്​​റ്റു​ക​ള്‍, പാ​ല്‍, പ​ത്രം തു​ട​ങ്ങി​യ​വ​യെ​യും ഹ​ര്‍ത്താ​ലി​ല്‍നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.  പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​നും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും ത​ട​സ്സം ഉ​ണ്ടാ​കി​ല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: