കേരള സൈന്യത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റപ്പെടണം” _ വെൽഫെയർ പാർട്ടി

ഉപജീവനത്തിന് ബോട്ടിനു പ യോഗിക്കുന്ന മണ്ണെണ്ണയുടെ സബ്സിഡി, മത്സ്യസമ്പത്ത് നശിപ്പിച്ച് പുഴകളിൽ സ്ഥാപിക്കുന്ന കുറ്റി വലകൾ തുടങ്ങി മത്സ്യതൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങളിൽ അധികൃതരുടെ അടിയന്തിര ഇടപെടലുകൾ ഉണ്ടാവണമെന്ന് പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളെ അഭിനന്ദിച്ചു കൊണ്ട് വെൽ ഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഗമം ആവശ്യപ്പെട്ടു.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ സംഗമം ഉൽഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് പള്ളി പ്രo പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി മുഹമ്മദ് ഇംതിയാസ് ,FIT U ജില്ലാ പ്രസിഡന്റ് അഹമ്മദ് കുഞ്ഞി,ASET ജില്ലാ പ്രസിഡന്റ് സി.പി .റഹ് ന ടീച്ചർ, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻറ മിസ് ഹബ് ഇരിക്കുർ.വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ ലില്ലി ജെയിംസ് ,സി.പി. ജബ്ബാർ മാസ്റ്റർ ,ചെറുതോണി സെക്രട്ടറി ബിജോയ്. എസ് എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.