ഭിന്നശേഷിക്കാരായ    വിദ്യാർത്ഥികളുടെ പുനരധിവാസപദ്ധതിയുമായി  റിബോണി.

കണ്ണൂർ: ഭിന്നശേഷിക്കാരായ    വിദ്യാർത്ഥികളുടെ  പുനരധിവാസ  സാധ്യതകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് റിബോണി എന്ന അപ്പാരൽ ബ്രാൻഡ് കണ്ണൂരിൽ പ്രവർത്തനമാരംഭിക്കുന്നു.

ഭിന്നശേഷി ക്കാർക്കൊരു  തൊഴില്‍  മേഖല സൃഷ്ടിക്കണമെന്നുള്ള ചിന്തയിൽ നിന്നാണ്  റിബോണി എന്ന ഒരു ബ്രാൻഡിലേക്കും ബ്രാൻഡ് ഷോറൂമിലേക്കും കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള സുരേഷും സ്മിതാ സുരേഷും എത്തിച്ചേർന്നത്. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിക്കൊണ്ട്

ഡിസൈനിംഗിന് അനുയോജ്യമായ എംബ്രോയിഡറി വർക്കുകളും ഷോറൂമിലേക്കാവശ്യമായ പേപ്പർ ബാഗ്സ്, പേപ്പർ ബോക്സ് തുടങ്ങിയവയും  ഇവരുടെ കരവിരുതിലൂടെ റിബോണിയിലെത്തുകയാണ്. പത്തോളം

ഭിന്നശേഷിക്കാരേയാണ്  എംബ്രോയിഡറിയടക്കമുള്ള ഡിസൈൻ രംഗത്തും മറ്റ് മേഖലകളിലുമായി  റിബോണി  സജ്ജമാക്കിയിരിക്കുന്നത്.കേരളത്തിൽ ആദ്യമായട്ടാണ്  ഭിന്നശേഷിക്കാരുടെ തൊഴിൽ നൈപുണി പൂർണ്ണമായും ഉപയോഗപ്പെടുത്തി ഇത്തരം ഒരു  ബ്രാൻഡ് അപ്പാരൽ സംരംഭവും ബ്രാൻഡ് ഷോറൂമും  രംഗത്ത് വരുന്നത്.

സാമൂഹ്യ സേവനം കൂടി ലക്ഷ്യമാക്കി കണ്ണൂർ സെൻട്രൽ മാളിൽ മാൾ ഓഫ് ഇമാദിൽ ആണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.    “റിബോണി ” ബ്രാൻഡ് ഷോറൂമിന്റെ ഔദ്യോഗിക  ഉദ്ഘാടനം   ആഗസ്ത് 12 ന് രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കലക്ടർ മിർ മുഹമ്മദലി നിർവ്വഹിക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.