കുടുംബ സംഗമവും, നടപ്പാത ഉദ്ഘാടനവും നടന്നു

രാമന്തളി വരക്കീൽ ധർമ്മശാസ്താംക്ഷേത്രം നരമ്പിൽ ഭഗവതിക്കാവ് കൊടക്കൽ തറവാട് കളിയാട്ടത്തോടനുബന്ധിച്ച് കുടുംബ സംഗമവും പുതുതായി പണി കഴിപ്പിച്ച നടപ്പാത ഉദ്ഘാടനവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അബ്ലി ഇല്ലത്ത് ശങ്കരൻ വാദ്ധ്യാൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി നടപ്പാത തുറന്നുകൊടുത്തു. കുടുംബ സംഗമത്തിൽ ക്ഷേത്രം ട്രസ്റ്റ് മുൻ പ്രസിഡൻറ് കെ വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കൊടക്കൽ ചന്ദ്രൻ ,കെ പി ഗോപാലകൃഷ്ണൻ, കെ പി കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കെ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളായി കെ.പി ചന്ദ്രൻ കുഞ്ഞിമംഗലം (പ്രസിഡന്റ്), കെ പി ദിനേശൻ (സെക്രട്ടറി), കെ.വി സുരേന്ദ്രൻ (ട്രഷറർ) തെരഞ്ഞെടുത്തു. കളിയാട്ടത്തോടനുബന്ധിച്ച് തിങ്കളാഴ്ചതെയ്യക്കോലങ്ങളുടെ തോറ്റം, 12 ന് രാവിലെ 9 മണി മുതൽ തെയ്യക്കോലങ്ങളുടെ പുറപ്പാട് .ഉച്ചക്ക് അന്നദാനം

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.