Advertisements

വനിത മതിലില്‍ പങ്കെടുക്കാത്ത തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതായി പരാതി. കയരളത്ത് ഉളള തൊഴിലാളികള്‍ പ്രതിഷേധവുമായി മയ്യില്‍ പഞ്ചായത്തിലെത്തി

മയ്യിൽ: മയ്യിൽ പഞ്ചായത്ത് പതിനാലാം വാർഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലാളികള്‍ ഇന്ന് രാവിലെ തൊഴിലുറപ്പ് പണികള്‍ക്കായി എത്തിയപ്പോഴാണ് വനിത മതിലില്‍ പങ്കെടുക്കാത്തതിന്‍െറ പേരില്‍ പണികള്‍ നിഷേധിച്ചത്. സ്ത്രീകള്‍ സംഘടിതരായി പ്രതിഷേധവുമായി മയ്യില്‍ പഞ്ചായത്ത് ഓഫിസില്‍ എത്തി. സെക്രട്ടറിക്ക് പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് മറുപടി നല്‍കാമെന്ന സെക്രട്ടറി നല്‍കിയ ഉറപ്പ് തൊഴിലാളികള്‍ അംഗീകരിക്കാന്‍ തയാറായില്ല. ഇതുമായി ബന്ധപെട്ട് ജില്ല കലക്ടര്‍ക്കും മറ്റ് ബന്ധപെട്ട അധികൃതര്‍ക്കും പരാതി നല്‍കുവാനുളള തയാറെടുപ്പിലാണ് തൊഴിലാളികള്‍. വനിത മതിലില്‍ പങ്കെടുക്കാത്തവരെ തൊഴിലെടുക്കാന്‍ അനുവദിക്കേണ്ട എന്ന് മയ്യില്‍ പഞ്ചായത്ത് അധികൃതര്‍ എടുത്ത തീരുമാന പ്രകാരമാണ് തങ്ങള്‍ക്ക് തൊഴില്‍ നിഷേധിച്ചതെന്നും, പരാതിയുമായി എത്തിയ തങ്ങളോട് ഉദ്ദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായും തൊഴിലാളികള്‍ ആരോപിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: