കണ്ണൂർ: വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ വിവിധ പാരലൽ കോളേജുകളിൽ 2018-19 വർഷത്തിൽ ഹയർ സെക്കണ്ടറി (പ്ലസ്ടു), ഡിഗ്രി, പി ജി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി,

മറ്റർഹ സമുദായ വിദ്യാർഥികളിൽ നിന്ന് വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, എസ് എസ് എൽ സി ഗ്രേഡ് സർട്ടിഫിക്കറ്റ്/ഹയർ സെക്കണ്ടറി മാർക്ക് ലിസ്റ്റ്/ഡിഗ്രി മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ ഒന്നിന് മുമ്പ് അവരവർ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പലിന് നൽകേണ്ടതാണ്.

വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ സ്റ്റേറ്റ്‌മെന്റ് സഹിതം പ്രിൻസിപ്പൽമാർ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാർക്ക് ഡിസംബർ 20നകം സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറവും, കൂടുതൽ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, കണ്ണൂർ, എടക്കാട്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, കല്ല്യാശ്ശേരി, പാനൂർ, കണ്ണൂർ കോർപ്പറേഷൻ എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.