ചരിത്രത്തിൽ ഇന്ന്: നവംബർ 9

ഇന്ന് ദേശീയ നിയമ സേവന ദിനം

World freedom day

World disability day

1799- നെപ്പോളിയൻ ഫ്രാൻസിന്റെ സർവാധികാരിയായി…

1930- കേരള കലാമണ്ഡലം പ്രവർത്തനം ആരംഭിച്ചു…

1938 Night of broken glass എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ ജർമനിയുടെ ജൂത വിരുദ്ധ ആക്രമണം

1941- US പ്രസിഡണ്ട് ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റ് മാൻഹട്ടൻ പദ്ധതിക്ക് അനുമതി നൽകുന്നു….

1989- ബർലിൻ മതിൽ തകർന്നു….

1980- ഇറാനെതിരെ ഇറാക്ക് പ്രസിഡണ്ട് സദ്ദാം ഹുസൈൻ വിശുദ്ധ യുദ്ധം പ്രഖ്യാപിക്കുന്നു…

1985- 22 കാരനായ ഗാരി കാസ്പറോവ് ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാമ്പ്യനായി…

1994- ആറ്റോമിക നമ്പർ 110 ഉള്ള Dam Stadium ജർമനിയിൽ കണ്ടു പിടിച്ചു

2000- ഉത്തരാഖണ്ഡ് നിലവിൽ വന്നു. ഇന്ത്യയിലെ 28 മത് സംസ്ഥാനം…..

2006 – ഉത്തര കൊറിയ ആണവ രാഷ്ട്രമായി ..

2009 – ജർമൻ മതിൽ തകർന്നതിന്റെ ഇരുപതാം വാർഷികത്തിൽ ചാൻസലർ ആഞ്ജല മാർക്കൽ, പോളിഷ് നേതാവ് ലെക് വെലേസ, സോവിയറ്റ് പ്രസിഡണ്ട് മിഖായാൽ ഗോർബച്ചേവ് എന്നിവർ ഒത്തു ചേർന്നു..

ജനനം

1875- രാമവർമ്മ അപ്പൻ തമ്പുരാൻ… മലയാളത്തിലെ ആദ്യ കുറ്റന്വേഷണ നോവൽ ഭാസ്കര മേനോൻ എഴുതി

1877- കവി മുഹമ്മദ് ഇക്ബാൽ – സാരെ ജഹാം സെ അച്ഛാ ജനിച്ച ദേശസ്നേഹി… വിധി വൈപരീത്യം എന്ന് പറയട്ടെ അവസാന കാലം കടുത്ത ഇന്ത്യ വിരുദ്ധനും പാക്കിസ്ഥാൻ അനുഭാവിയുമായി..

1904- പഞ്ചാന മഹേശ്വരി.. പ്രമുഖ സസ്യ ഭ്രൂണ ശാസ്ത്രജ്ഞൻ.. ആധുനിക സസ്യ ഭ്രൂണ ശാസ്ത്ര പിതാവ്…

1912- അതുല്യ സിനിമാ നടൻ സത്യൻ- – സത്യനേശൻ നാടാർ എന്നതാണ് ശരിയായ പേര്… 1969 – കടൽപ്പാലം 1971 കരകാണാക്കടൽ എന്നി സിനിമകളിൽ മികച്ച നടൻ..

1941- രവീന്ദ്രൻ മാസ്റ്റർ – മലയാള സിനിമാ സംഗീത ലോകത്ത് രവീന്ദ്രസംഗീതം എന്ന പ്രത്യേക മേഖല സൃഷ്ടിച്ച അത്ഭുത പ്രതിഭ.. ആദ്യ ചിത്രമായ ചൂളയിലെ താരകെ മിഴിയിതളിൽ….. തുടങ്ങി നിരവധി ഹിറ്റുകൾ…

ചരമം

1854- എലിസബത്ത് ഹാമിൽട്ടൺ… ന്യു യോർക്ക് നഗരത്തിൽ ആദ്യമായി (ലോകത്ത് തന്നെ ) സ്വകാര്യ അനാഥാലയം തുടങ്ങിയത് വഴി പ്രശസ്ത

1962- ഡി.കെ. (ധോണ്ടാ കേശവ്) കാർവെ.. സ്വാതന്ത്യ സമര സേനാനി, സ്ത്രീ വിദ്യാഭ്യാസ പ്രവർത്തകൻ.. 1958ൽ ഭാരതരത്നം നൽകി..

1978- കെ.പി . കേശവമേനോൻ… മാതൃഭൂമി സ്ഥാപക പത്രാധിപർ… സ്വാതന്ത്ര്യ സമര പോരാളി… കേരളത്തിന്റെ വന്ദ്യ വയോധികൻ…

1980- പി സി ( പൂർണചന്ദ്ര) ജോഷി.. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സെക്രട്ടറി… 1935 മുതൽ 12 വർഷം…

2005… കെ.ആർ നാരായണൻ.. മലയാളിയായ ഏക ഇന്ത്യൻ രാഷ്ട്രപതി. 10 മത് രാഷ്ട്രപതി. ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രസിഡണ്ട്..

2011 – ഹർ ഗോവിന്ദ് ഖുരാന… 1968 ൽ ജനിതക എൻജിനീയറിങ്ങിൽ വൈദ്യശാസ്ത്ര നോബൽ നേടിയ ഇന്തോ- യു എസ് ശാസ്ത്രജ്ഞൻ

2014- എം.വി.രാഘവൻ.. ഒരു കാലത്ത് CPI(M) ന്റെ ശക്തനായ പോരാളി. ബദൽ രേഖ പ്രശ്നത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായി CMP രൂപീകരിച്ചു. UDF കാരനായി. 7 തവണ MLA അത് 7 നിയമസഭാ മണ്ഡലത്തിൽ നിന്നെന്ന അപൂർവ റെക്കാർഡ്… കേരളത്തിലെ മുൻ മന്ത്രി… കണ്ണൂർ സ്വദേശി ..

(എ.ആർ.ജിതേന്ദ്രൻ. പൊതുവാച്ചേരി, കണ്ണൂർ)

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.