ശബരിമല: സുപ്രീം കോടതി വിധി ശുദ്ധ അസംബന്ധം;കെ എം ഷാജി എം. എൽ. എ

ഇരിക്കൂർ: അടുത്ത കാലത്തുണ്ടായ സുപ്രീം കോടതിയിലെ ചില വിധികൾ ശുദ്ധ അസംബന്ധമാണെന്ന് കെ.എം.ഷാജി.എം.എൽ.എ.യുക്തിവാദവുംവിശ്വാസവും കൂട്ടിക്കഴച്ച് വിധി പറയുന്നത് പൊതുസമൂഹത്തിന് മുന്നിൽ വലിയ ആശങ്ക ഉളവാക്കന്നതായും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച സി എച്ച് മുഹമ്മദ്‌ കോയ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ യുക്തിയുടെ അളവ്കോൽ കൊണ്ട് അളക്കരുത്. വിശ്വാസം വെടിഞ്ഞ് വേണമെങ്കിൽ യുക്തിവാദം സ്വീകരിക്കാം. ഈയിടെയായി സുപ്രിം കോടതിയിൽ നിന്നുണ്ടായ വിധികൾ ശുദ്ധ അസംബന്ധമാണ്. സി. എച്ച് തീർത്തും  ജനാധിപത്യ ഭരണാധികാരി ആയിരുന്നു.  ന്യുനപക്ഷ സമുദായത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചത് കച്ചവടത്തിനായിരുന്നില്ല. സമുദായത്തിന്റെ ഉന്നതിക്കും വിദ്യാഭ്യാസ പുരോഗതിക്കും ആയിരുന്നു. ഇത് ഇന്ന് പലരുടെയും കൈകളിൽ എത്തിയപ്പോൾ വെറും കച്ചവടമായി മാറി. ഷാജി പറഞ്ഞു. അബ്ദുറഹ്മാൻ കല്ലായ് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. സി.കെ.മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ജി.സി.സി.കെ.എം.സി.സി നടത്തിയ ജില്ലാതല പ്രബന്ധ മത്സരത്തിൽ സമ്മാനം നേടിയവർക്ക് അബ്ദുറഹ്മാൻ കല്ലായിയും പ്രസംഗ മത്സര വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അനസും ഉപഹാര സമർപ്പണവും നടത്തി. പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് നൽകി വരുന്ന സൗജന്യ മരുന്ന് വിതരണത്തിന്റെ ലിസ്റ്റ് കൈമാറ്റവും നടന്നു. ജില്ലാ സെക്രട്ടറിമാരായ കെ.പി. താഹിർ, എം.പി.എ റഹീം, മണ്ഡലം സെക്രട്ടറി ടി.എൻ.എ ഖാദർ, പി.കെ.ശംസുദ്ദീൻ, കെ.മുഹമ്മദ് അശ്രഫ് ഹാജി, എം.ഉമ്മർ ഹാജി, കെ.വി.അബ്ദുൽ ഖാദർ, കെ.പി.അബ്ദുല്ല, യു.പി.അബ്ദുറഹ്മാൻ, കെ.ഹുസ്സയിൻ ഹാജി, കെ.ടി.നസീർ, സി.സി.ഹനീഫ കെ.ആർ.അശ്രഫ് , കെ.കെ.കുഞ്ഞി മായൻ, കെ.ടി.കരീം മാസ്റ്റർഎം.സി.അശ്രഫ് കെ.സി.നജീബ്, വി.സിദ്ദീഖ് എൻ.വി.അനസ്, കെ.മൻസൂർ, എ.പി.ലത്തീഫ്, റസാഖ് മുഹമ്മദ് പ്രസംഗിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.