കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പയ്യന്നൂര്‍: പെരുമ്പ ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പയ്യന്നൂര്‍ അര്‍ച്ചന ബാറിലെ ജീവനക്കാരന്‍ കോറോം ചാലക്കോട്ടെ അറുമാടി അഭിജിത്തി(24)നാണ് പരിക്ക്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ച ഇയാളെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പതിനൊന്നോടെ പെരുമ്പ കെ.എസ്ആര്‍.ടി.സി ഡിപ്പോക്ക് സമീപമാണ് അപകടം. ജോലികഴിഞ്ഞ് അഭിജിത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 59 എന്‍ 9504 ബുള്ളറ്റ് ബൈക്ക് കെ.എല്‍ 13 ഇസഡ് 152 കാറിന്റെ പിന്നിലിടിച്ചാണ് അപകടം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: