പ്രവാസി ക്ഷേമനിധിയില്‍ തട്ടിപ്പ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തളിപ്പറമ്പ്;  പ്രവാസി ക്ഷേമനിധിയില്‍ വന്‍ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി സംഘം. അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ക്ഷേമനിധിയില്‍ കൃത്യമായി അടച്ചില്ലെന്നാണ് പരാതി. കേസില്‍ കൃഷ്ണനും ഓഫീസ് ജീവനക്കരി കവിതക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.സംഘടനയുടെ ലെറ്റര്‍ പാടും രസീതും ദുരുപയോഗം ചെയ്തതെന്നാണ് ആരോപണം.

ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതി ഉയര്‍ന്നതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്.കൃഷ്ണനെ നേരത്തെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.