കമ്പിൽ: ചടയൻ അനുസ്മരണ സമ്മേളനം നടത്തി

സെപ്റ്റംബർ 9: രണ്ടു പതിറ്റാണ്ടു മുമ്പ് ഇതേ ദിവസമാണ് സഖാവ് ചടയന്‍ വിടപറഞ്ഞത്. തന്റെ ജീവിതം

മുഴുവന്‍ കേരളത്തിലെ സാധാരണജനങ്ങള്‍ക്കു വേണ്ടിയും വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടിയും ഉഴിഞ്ഞു വച്ച ഋഷിതുല്യനായ വിപ്ലവകാരി
പാര്‍ട്ടിയുടെ സാധാരണമെമ്പറായി തുടങ്ങി സംസ്ഥാനസെക്രട്ടറി പദം വരെ എത്തിയ മാതൃകാകമ്മ്യൂണിസ്റ്റ്.
കടുത്ത അക്രമങ്ങള്‍ക്ക് വിധേയനായപ്പോഴും ചെങ്കൊടി താഴെ വെക്കാതെ പോരാടിയ ധീരവിപ്ലവകാരി.
പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഒറ്റചരടില്‍ കോര്‍ത്ത മാലയായി പിടിച്ചു നിര്‍ത്തിയ സംഘടനാവൈഭവം.

കേരളത്തിലെ കമ്യുണിസ്റ്റ് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചടയൻ ഗോവിന്ദന്റെ ഇരുപതാം ചരമ വാർഷികം വിപുലമായി ആചരിച്ചു പ്രഭാതഭേരി, പതാക ഉയർത്തൽ, അനുസ്മരണ
യോഗങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്

രാവിലെ ഒൻപതിന് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ മന്ത്രി ഇ പി ജയാരാജന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന.8:30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ കേന്ദ്രീകരിച്ച് പ്രകടനമായാകും നേതാക്കളും പ്രവർത്തകരും പയ്യാമ്പലത്ത് എത്തി ചടയന്റെ കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു
ജന്മനാടായ കമ്പിലിൽ വൈകിട്ട് ബഹുജന പ്രകടനവും അനുസ്‌മരണ സമ്മേളനവും നടക്കും.വൈകിട്ട് 4:30ന് കോളച്ചേരിമുക്ക് കേന്ദ്രീകരിച്ച് പ്രകടനം നടന്നു കമ്പിൽ ബസാറിൽ പൊതു സമ്മേളനം മന്ത്രി ഇ പി ജയാരാജൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എംഎൽഎ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ, തുടങ്ങി പ്രമുഖനേതാക്കൾ സംസാരിച്ചു
അനുസ്മരണ സമ്മേളനം വ്യവസായ കായിക വകുപ്പ് മന്ത്രി ഈ പി ജയരാജൻ ഉദ്ഘാടനം ചെയ്തു പി പവിത്രൻ സ്വാഗതം പറഞ്ഞു കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു പി ജയരാജൻ, ബിജു കണ്ടക്കൈ പി ബാലൻ എന്നിവർ സംസാരിച്ചു കൊളച്ചേരി മുക്ക് കേന്ദ്രീകരിച്ചു പ്രകടനം നടന്നു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.