പ്രളയബാധിതര്‍ക്ക് വീണ്ടും സഹായഹസ്തവുമായി മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍

പ്രളയബാധിതര്‍ക്ക് വീണ്ടും സഹായഹസ്തവുമായി മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തതിന് പിന്നാലെ വീണ്ടും പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവുകയാണ് താരം. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ താരം ഈ ചടങ്ങിന് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അറിയിച്ചു. ഇതിനെ ആരാധകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

‘ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. നമ്മള്‍ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം ഒരുപാട് ഇഷ്ടം ഒരുപാട് ഉമ്മ’ എന്ന ദുല്‍ഖറിന്റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: