പ്രളയദുരന്തത്തി ല്‍പ്പെട്ട കേരളത്തിന്‍റെ പുനര്‍നിര്‍മാണ ത്തില്‍ പങ്കാളികളാകാന്‍ വിദ്യാർത്ഥിക ളോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു

തിരുവനന്തപുരം: പ്രളയദുരന്തത്തി ല്‍പ്പെട്ട കേരളത്തിന്‍റെ പുനര്‍നിര്‍മാണ ത്തില്‍ പങ്കാളികളാകാന്‍ വിദ്യാർത്ഥിക ളോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സ്കൂളുകൾക്കു പുറമെ വിവിധ വകുപ്പുകളുടെയും സർവകലാശാലകളുടെയും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളുടെ സംഭാവന അതത് സ്ഥാപനങ്ങളിൽ സെപ്തംബര്‍ 11, 12 തീയ്യതികളിൽ ശേഖരിക്കും.

ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളാണ് നമ്മുടെ വിദ്യാർത്ഥികൾ. അതുകൊ ണ്ടാണ് നാടിന്റെ പുനർനിർമാണ പ്രക്രിയ യിൽ ഇവരുടെയും പങ്കാളിത്തം സർക്കാർ ആലോചിച്ചത്. ഒറ്റക്കെട്ടായി കേരളസമൂഹം ദുരന്തത്തെ അതിജീ വിക്കുന്ന ഘട്ടത്തിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിൽ പങ്കു ചേരുന്നു എന്നത് സന്തോഷകരമാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ്/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ കേന്ദ്രീയ വിദ്യാലയം/ നവോദയ സ്കൂളുകളെ ഇതിന്റെ ഭാഗമാക്കണം.

കാലവര്‍ഷക്കെടുതിയെ അതിജീവി ക്കാനുളള മാതൃകാപരമായ ഇടപെടലു കള്‍ ഇതിനകം തന്നെ കുട്ടികള്‍ നടത്തി യിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീ കരണം, വിദ്യാഭ്യാസ സമാഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കല്‍ എന്നിങ്ങനെ തങ്ങളാലാവുന്ന സഹായങ്ങള്‍ വിദ്യാത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സ്വർണാഭരണങ്ങൾ പോലും സംഭാവന നൽകിയ കുട്ടികളുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിക്കാത്ത കുട്ടികള്‍ക്കു കൂടി ഇതിന്റെ ഭാഗമാകാനുളള അവസരമാണ് വന്നിരിക്കുന്നത്.

കഴിയാവുന്ന തുക നല്‍കി നമ്മുടെ നാടിന്റെ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാവണമെന്ന് വിദ്യാർത്ഥികളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.