Advertisements

പയ്യന്നൂരിൽ മദ്യലഹരിയിൽ നടുറോഡിൽ നൃത്തംചവിട്ടി വാഹനാപകടം ഉണ്ടാക്കിയ ലോറി ഡ്രൈവർ അറസ്റ്റിൽ

പയ്യന്നൂർ: മദ്യലഹരിയിൽ നടുറോഡിൽ നൃത്തംചവിട്ടി വാഹന അപകടം വരുത്തിയലോറി ഡ്രൈവർ അറസ്റ്റിൽ. എടാട്ട് സ്വദേശി കൂത്തൂർ വീട്ടിൽ ശശി (50) യെയാണ് എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത് കഴിഞ്ഞ നാലാം തീയ്യതി വൈകുന്നേരം പയ്യന്നൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് ഇയാൾ മദ്യലഹരിയിൽ മെയിൻ റോഡിൽ നൃത്തംചവിട്ടി ബൈക്ക്‌ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽപെട്ടത് നൃത്തം ചവിട്ടി പിറകോട്ട് നീങ്ങിയ ശശി ബൈക്കിൽ തട്ടുകയായിരുന്നു റോഡിലേക്ക് വീണ കവ്വായി വാടിപ്പുറത്തെ കെ സാബു ഭാര്യ സിന്ധു എന്നിവർ ബസ്സിന്റെ ടയറുകൾക്കിടയിൽ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമായിരുന്നു പരാതിക്കാരാരുമില്ലാതിരുന്നതിനാൽ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. ഇതിനകം തന്നെലക്ഷങ്ങളാണ് ദൃശ്യം കണ്ടത്. ഡ്രൈവർ ശശിക്ക് ചെറിയ മാനസിക അസ്വാസ്ഥ്വമുള്ളതായും പോലീസ് പറയുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: