പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിര്‍ണായക ബില്‍ ലോക്സഭ ഇന്ന് പാസാക്കി

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച്‌ വോട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. നേരത്തെ ഈ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരുന്നെങ്കിലും ലോക്സഭയില്‍ പാസായിരുന്നില്ല. ഈ നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് ലോക്സഭ പാസാക്കിയത്.നിലവില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതിനെതിരെ ദുബായിലെ സംരംഭകന്‍ ഡോ. വി.പി. ഷംഷീര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം നല്‍കുന്ന രീതിയില്‍ ചട്ടം ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാര്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകള്‍.എ​ന്നാ​ല്‍ ലോക്സഭയില്‍ ബി​ല്ലി​നെ എ​തി​ര്‍​ത്തു സം​സാ​രി​ച്ച അം​ഗ​ങ്ങ​ളി​ല്‍ പ​ല​രും പ്രോ​ക്സി വോ​ട്ട് പ്ര​വാ​സി​യു​ടെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യി ചെ​യ്യാ​നി​ട​യു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി. പ്ര​വാ​സി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ബ​യോ​മെ​ട്രി​ക് തി​രി​ച്ച​റി​യ​ല്‍ സം​വി​ധാ​ന​ത്തോ​ടെ ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ഗം മ​തി​യാ​കും എ​ന്നും ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: