BREAKING NEWS: പന്ത്രണ്ട് മണിയോടെ ഇടുക്കി ഡാം മൂന്നാമത്തെ ഷട്ടർ തുറക്കും, ട്രയൽ റൺ

ഇടുക്കിയിൽ ജലനിരപ്പുയരുന്നു ട്രയൽ റൺ പന്ത്രണ്ട് മണിയോടെ

കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി അണക്കെട്ടില്‍

ട്രയല്‍ റണ്‍. ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ നിയന്ത്രിതതോതില്‍ ഉയര്‍ത്താനാണ് തീരുമാനം. അണക്കെട്ടിലെ മൂന്നാം ഷട്ടര്‍ 50 സെ.മീ. ഉയര്‍ത്തും . സെക്കന്‍ഡില്‍ 50 ഘന അടി വെളളം തുറന്നുവിടാനാണ് തീരുമാനം. ഷട്ടര്‍ ഉയര്‍ത്താനുളള സാങ്കേതിക പ്രവൃത്തികള്‍ തുടങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്താൻ ധാരണയായത്. ഉന്നതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പത്തുമണിക്ക് ജലനിരപ്പ് 2398.80 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ജലനിരപ്പ് 2398 അടിയെത്തിയാൽ ട്രയൽ റൺ എന്ന നിലയിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞതോടെ തീരുമാനം മാറ്റിയിരുന്നു. ഇന്നലെ മുതൽ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയൽ റൺ എന്ന തീരുമാനത്തിലേക്കെത്തിയത്.

ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തിൽ ഉൽപാദനം പൂർണതോതിൽ നടന്നു. 13.56 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചു. 24.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്. ജലസംഭരണിയിൽ 92.58% വെള്ളമാണ് ഇന്നലെയുണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: