ബസിൽ വെച്ചു വീട്ടമ്മയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച രണ്ട് തമിഴ്നാട് സ്വദേശിനികളെ യാത്രക്കാരും എടക്കാട് പോലീസും ചേർന്ന് പിടികൂടി

എടക്കാട്: ബസിൽ വെച്ചു വീട്ടമ്മയുടെ ബാഗിലെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികളെ യാത്രക്കാരും എടക്കാട് പോലീസും പിടികൂടി. സേലം കോയമ്പത്തൂർ സ്വദേശികളായ ഐശ്വര്യ (20), കാവ്യ(2l) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന് രാവിലെ ഒൻപതോടെ തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. വീട്ടമ്മ ചാല ബൈപാസിൽ ഇറങ്ങിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത് അറിഞ്ഞത്. ബസിനെ പിന്തുടർന്ന് ഓട്ടോറിക്ഷയിൽ താഴെച്ചൊവയിലെത്തി പരിശോധിച്ചപ്പോൾ ഇവരുടെ കയ്യിൽ നിന്നും ബാഗ് കിട്ടിയത്.എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: