ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തിന് തുടക്കം

മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മനുഷ്യ മനസ്സുകളില്‍ വെളിച്ചമേകുന്നു:അസ്‌ലം തങ്ങൾ

കണ്ണാടിപ്പറമ്പ്: മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മനുഷ്യമനസ്സുകളില്‍ വെളിച്ചമേകുന്നുവെന്ന് സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന ആറാമത് ഹസനാത്ത് വാര്‍ഷിക പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരനെ വെറുക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതുമാറി പരസ്പര വിശ്വാസത്തോടെ സ്‌നേഹിക്കാനുള്ള അവസ്ഥ ഉണ്ടായി വരേണ്ടതുണ്ട്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

മാണിയൂര്‍ അബ്ദുല്ല ബാഖവി അധ്യക്ഷനായി. അനസ് ഹുദവി പ്രാര്‍ഥന നടത്തി. മുസ്തഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.

കെ.എസ് മുഹമ്മദലി ഹാജി, കെ.പി അബൂബക്കര്‍ ഹാജി നിടുവാട്ട്, യഅ്ഖൂബ് ഹാജി തില്ലങ്കേരി, ഇസ്മാഈല്‍ ഹാജി കടവത്തൂര്‍, മത്തത്ത് അബ്ബാസ് ഹാജി, സി.എ കുഞ്ഞഹമ്മദ് ഹാജി, കെ.ഗഫൂര്‍, അബ്ദുല്ല പാലേരി, ഒ.പി മൂസാന്‍ കുട്ടി, ടി.പി ആലിക്കുട്ടി ഹാജി, സി.എച്ച് മുഹമ്മദ് കുട്ടി, അഷ്‌റഫ് മാസ്റ്റര്‍ പി.പി, പോക്കര്‍ ഹാജി, എ.ടി മുസ്തഫ ഹാജി, പള്ളിക്കണ്ടി അബ്ദുര്‍റഹിമാന്‍, കെ.ടി കരീം ഹാജി, ഹസനവി നൂറുദ്ദീന്‍ ഹുദവി സംബന്ധിച്ചു. കെ.പി അബൂബക്കര്‍ ഹാജി പുല്ലൂപ്പി സ്വാഗതവും കെ.കെ മുഹമ്മദലി നന്ദിയും പറഞ്ഞു.

ഇന്ന് രാത്രി 7 മണിക്ക് മുസ്തഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. മണിയപ്പള്ളി അബൂട്ടി ഹാജി അധ്യക്ഷനാകും. .

നാളെ വിപുലീകരിച്ച ഹസനാത്ത് ഗ്രാന്റ് ജുമുഅ മസ്ജിദ് ഉദഘാടനം വൈകീട്ട് മഗ്‌രിബ് നിസ്‌കാരത്തിനു നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിക്കും. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും.

11,12 തീയതികളില്‍ ഖലീല്‍ ഹുദവി കാസര്‍ഗോഡും 13ന് ബുധനാഴ്ച അഷ്‌റഫ് റഹ്മാനി ചൗക്കിയും പ്രഭാഷണം നടത്തും. കെ.ടി ശറഫുദ്ദീന്‍, ടി.പി ആലിക്കുട്ടി ഹാജി സംബന്ധിക്കും. സമാപന ദിവസമായ 14ന് സ്വലാത്ത് വാര്‍ഷിക മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും. മൊയ്തീന്‍ ഹാജി കമ്പില്‍ അധ്യക്ഷനാകും. അന്‍വര്‍ ഹുദവി പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ സംബന്ധിക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.