നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ പ​ദ​യാ​ത്ര ന​ട​ത്തി​യ​തി​ന് ടി​ഡി​പി അ​ധ്യ​ക്ഷ​നും മു​ന്‍ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു അറസ്റ്റിൽ

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ പ​ദ​യാ​ത്ര ന​ട​ത്തി​യ​തി​ന് ടി​ഡി​പി അ​ധ്യ​ക്ഷ​നും മു​ന്‍ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ന്ധ്ര​യു​ടെ ത​ല​സ്ഥാ​നം അ​മ​രാ​വ​തി​യി​ല്‍ നി​ന്ന് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ വി​ജ​യ​വാ​ഡ​യി​ല്‍ ന​ട​ത്തി​യ പ​ദ​യാ​ത്ര​ക്കി​ടെ​യാ​ണ് നാ​യി​ഡു അ​റ​സ്റ്റി​ലാ​യ​ത്.അ​തേ​സ​മ​യം, നാ​യി​ഡു​വി​ന്‍റെ അ​റ​സ്റ്റി​ല്‍ സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ടി​ഡി​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്നു​ണ്ട്. പ്ര​തി​ഷേ​ധം മു​ന്നി​ല്‍​ക​ണ്ട് ഗു​ണ്ടൂ​ര്‍, വി​ജ​യ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ടി​ഡി​പി എം​പി​മാ​രെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യി​രു​ന്നു.ആ​ന്ധ്ര വി​ഭ​ജ​ന​ത്തി​നു​ശേ​ഷം അ​ധി​കാ​ര​ത്തി​ലേ​റി​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി സ​ര്‍​ക്കാ​ര്‍, അ​മ​രാ​വ​തി ത​ല​സ്ഥാ​ന​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ സ​ര്‍​ക്കാ​ര്‍ ടി​ഡി​പി സ​ര്‍​ക്കാ​രി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളും മാ​റ്റി​യ​തി​നൊ​പ്പം ത​ല​സ്ഥാ​ന​മാ​യി മ​റ്റു സ്ഥ​ല​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ​യാ​ണ് ടി​ഡി​പി രം​ഗ​ത്തെ​ത്തി​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: