ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ ചൊല്ലി സി.പി.എം അക്രമം: മദ്ധ്യവയസ്കന് ഗുരുതര പരിക്ക്

പയ്യന്നൂർ: നവ മാദ്ധ്യമങ്ങളിൽ സി.പി.എമ്മിനെതിരെ പ്രതികരിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് മദ്ധ്യവയസ്കനെ കാർ തടഞ്ഞു നിർത്തി ഒരു സംഘം അക്രമിച്ചു. ചീമേനിയിലെ മണിയറ രാഘവനെയാണ് ഉച്ചയോടെ പള്ളിപ്പാറ ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം വെച്ച് കാറിലെത്തിയ ഒരു സംഘം അതിക്രൂരമായി മർദ്ദിച്ചത്. തലയിലും മുഖത്തും കല്ലുകളും വടിയും കൊണ്ട് ഇടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. അവധൂതാ ശ്രമം മഠാധിപതി സാധു വിനോദിന്റെ സഹോദരീ ഭർത്താവാണ്. നവമാദ്ധ്യമങ്ങളിലെ ഇദ്ദേഹത്തിന്റെ ശക്തമായ പ്രതികരണങ്ങൾക്കെതിരെ നിരവധി തവണ സി.പി.എം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് അദ്ധേഹം അറിയിച്ചു ഗുരുതരമായി പരിക്കേറ്റ രാഘവനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.