ത്രിദിന മതപ്രഭാഷണവും മജ്ലിസുന്നൂർ വാർഷികവും ദിക്റ് ദുആ മജ്ലിസും 24 മുതല്‍ താഴെചൊവ്വയില്‍

താഴെചൊവ്വ: എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് താഴെചൊവ്വ ശാഖ നടത്തുന്ന ത്രിദിന മതപ്രഭാഷണവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും 24മുതല്‍ 26 വരെ താഴെചൊവ്വയില്‍ നടക്കും. 24ന് വൈകിട്ട് ഏഴിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ മുഖ്യതിഥിയാകും. മാഹിന്‍ മന്നാനി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തും. 25ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. 26ന് സമാപന സമ്മേളനം പാണക്കാട് നൗഫല്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജാബിര്‍ മന്നാനി തിരുവനന്തപുരം പ്രഭാഷണം നടത്തും. മജ്‌ലിസുന്നൂറിനു അസ്‌ലം അസ്ഹരി പൊയ്തുംകടവും ദുആ മജ്‌ലിസിനു സഫ്‌വാന്‍ തങ്ങള്‍ ഏഴിമലയും നേതൃത്വം നല്‍കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.